Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Friday, July 30, 2010 | 11:13:04 AM IST
ഉത്തരവില്‍ ആര്‌ ഒപ്പിടണം? പിആര്‍ഡിയില്‍ തര്‍ക്കം

സര്‍ക്കാര്‍ ഉത്തരവില്‍ ആര്‌ ഒപ്പിടണം എന്നതിനെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പില്‍ ( ഐആന്‍ഡ്‌പിആര്‍ഡി) തര്‍ക്കം. ഇടക്കാലത്ത്‌ ഷീലാ തോമസിന്റെ അഭാവത്തില്‍ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയായ മനോജ്‌കുമാര്‍ തുടങ്ങിവച്ച വിവാദക്കുരുക്ക്‌ ഷീലാ തോമസ്‌ തിരിച്ചെത്തിയ ശേഷവും അഴിച്ചിട്ടില്ല. പിആര്‍ഡിയില്‍ നിന്നു പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ ഉത്തരവുകളില്‍ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയാണ്‌ നേരത്തേ ഒപ്പിട്ടിരുന്നത്‌. പിആര്‍ഡി തലവനായി പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്‌ടറുണ്ടെങ്കിലും ഗവണ്‍മെന്റ്‌ സെക്രട്ടറി ഒപ്പിട്ടാല്‍ മാത്രമേ ഉത്തരവിനു സാധുതയുള്ളു എന്നതിനായിരുന്നു ഇത്‌. പിആര്‍ഡിയില്‍ നിന്നുള്ള ഉത്തരവുകള്‍, പ്രത്യേകിച്ചും പത്രങ്ങളെ മീഡിയ ലിസ്റ്റില്‍ പെടുത്തിക്കൊണ്ടുള്ള ഉത്തരവും മറ്റും മറ്റ്‌ വകുപ്പുകള്‍ അംഗീകരിക്കണമെങ്കിലും സെക്രട്ടറിയുടെ ഒപ്പു നിര്‍ബന്ധമാണ്‌. എന്നാല്‍ പിആര്‍ഡിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളിലും ഡയറക്‌ടറുടെ ഒപ്പോടുകൂടിയ ഉത്തരവുകള്‍ക്ക്‌ സാധുതയുണ്ടുതാനും.
ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ ഇന്‍ഫര്‍മേഷ്‌ സെക്രട്ടറി ഷീലാ തോമസ്‌ അവധിയില്‍ പോയപ്പോല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ച മനോജ്‌കുമാര്‍ ഇത്‌ ചോദ്യം ചെയ്‌ത്‌ ഫയലിലെഴുതി. എല്ലാ കാര്യങ്ങളിലും ഡയറക്‌ടറുടെ ഒപ്പ്‌ സ്വീകാര്യമാണെങ്കില്‍ , ജിഒ മാത്രമായി എന്തിന്‌ സെക്രട്ടറിക്ക്‌ അയയ്‌ക്കണം എന്നായിരുന്നു ചോദ്യം. പിആര്‍ഡി ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ ഭാഗമായതിനാല്‍ ഡയറക്‌ടറുടെ ഉത്തരവിനു വിലയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്‌. എന്നാല്‍ മനോജ്‌കുമാറിന്റെ സംശയം അങ്ങനെ തന്നെ നിലനിന്നു. ഈ സംശയത്തില്‍ കുരുങ്ങി ചില ഫയലുകള്‍ പാതിവഴിയിലെത്തി നില്‍ക്കുകയും ചെയ്‌തു.
അവധി കഴിഞ്ഞെത്തിയ ഷീലാ തോമസ്‌ വീണ്ടും ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയുടെ ചുമതലയേറ്റെങ്കിലും ഈ പ്രശ്‌നത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കെട്ടിക്കിടക്കുന്നത്‌ ജനങ്ങളുടെ ദൈനംദിവ ജീവിതവുമായി നേരിട്ടു ബന്ധമുള്ള ഫയലുകളല്ലാത്തതിനാല്‍ പ്രത്യേകിച്ച്‌ അമിതാവേശം ഇക്കാര്യത്തില്‍ ആരും കാണിക്കുന്നുമില്ല.

Back  
 
    Rate this news
Feedback
 
ടോണി ബ്ലെയറുടെ ഫ്രഞ്ച്‌ പ്രണയം ബിഹാര്‍ ഗവണ്‍മെന്റ്‌ 4000 പാരാമിലിട്ടറി ഫോഴ്‌സിനേ തേടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇനി ഭാരതീയ വ്യോമസേനയിലെ ക്യാപ്‌റ്റന്‍


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.