Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Thursday, July 29, 2010 | 11:00:41 AM IST
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ രണ്ടു ദിവസം; വോട്ടെണ്ണല്‍ ഒരു ദിവസം

സംസ്ഥാനത്ത്‌ തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ സെപ്‌റ്റംബര്‍ അവസാന വാരം രണ്ടു ദിവസമായി നടക്കും. വിജ്ഞാപനം ആഗസ്‌റ്റ്‌ മുന്നാം വാരത്തിലുണ്ടാകും. അതോടെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വരും.
ഏഴ്‌ ജില്ലകളിലെ തെരഞ്ഞെടുപ്പ്‌ ഒരു ദിവസം എന്ന രീതിയിലാണു നടത്തുക. തെക്കന്‍ ജില്ലകളിലെ തെരഞ്ഞെടുപ്പാണോ വടക്കന്‍ ജില്ലകളിലെ തെരഞ്ഞെടുപ്പാണോ ആദ്യ ദിവസം നടത്തേണ്ടതെന്ന്‌ തീരുമാനിച്ചിട്ടില്ല. വോട്ടെണ്ണല്‍ ഒരു ദിവസമായിരിക്കും. ഗാന്ധിജയന്തി ദിനത്തില്‍ പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കും. പോളിംഗ്‌ സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ ഇന്നു വൈകുന്നേരമോ നാളെയോ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം ചെയ്യും. എട്ടു ജില്ലാ പഞ്ചായത്തുകളിലെ അന്തിമ വാര്‍ഡ്‌ വിഭജനത്തിന്റെ കരട്‌ വിജ്ഞാപനം ഡിലീമിറ്റേഷന്‍ കമ്മീഷന്‍ ഇന്നു പുറപ്പെടുവിക്കും. ബാക്കി ആറു ജില്ലകളിലെ കരട്‌ പിന്നീട്‌.
ഏതാനും ബ്ലോക്ക്‌ പഞ്ചായത്തുകളിലെ വാര്‍ഡ്‌ വിഭദനവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന കേസുകളാണ്‌ എല്ലാ ജില്ലകളിലെയും വാര്‍ഡു വിഭജനം പൂര്‍ത്തീകരിച്ച്‌ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തടസം. ഈ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്തുകള്‍, ഇവയിലുള്ള ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയെയും കേസുകള്‍ ബാധിക്കും.
രണ്ടു മാസമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ വേഗം തീര്‍പ്പുണ്ടാക്കണമെന്ന്‌ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍, ഡി ലിമിറ്റേഷന്‍ കമ്മീഷന്‍ എന്നിവയുടെ അഭിഭാഷകരും കോടതിയോട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ആഗസ്റ്റില്‍ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കണമെങ്കില്‍ ഈ കേസുകളില്‍ അന്തിമ വിധി വരേണ്ടത്‌ ആവശ്യമാണെന്നുചൂണ്ടിക്കാട്ടിയാണിത്‌. വിധി ഇനിയും വൈകില്ലെന്നും രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നുമാണ്‌ കമ്മീഷന്റെ പ്രതീക്ഷ.
വിധി എതിരായാല്‍ തെരഞ്ഞെടുപ്പു കമ്മീഷനും ഡീലിമിറ്റേഷന്‍ കമ്മീഷനും സുപ്രീംകോടതിയെ സമീപിക്കും. വിശദമായവാര്‍ഡ്‌ വിഭജന വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ പിന്നീട്‌ ഉണ്ടാകുന്ന കേസുകള്‍ കോടതികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച്‌ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശത്തിനു വിരുദ്ധമായാണ്‌ ഈ കേസുകള്‍ ഹൈക്കോടതി പരിഗണിച്ചതെന്നാണ്‌ തെരഞ്ഞെടുപ്പു കമ്മീഷന്റെയും ഡീ ലിമിറ്റേഷന്‍ കമ്മീഷന്റെയും വാദം. അപ്പീല്‍ പോകേണ്ട സാഹചര്യമുണ്ടായാല്‍ സുപ്രീം കോടതിയില്‍ നിന്ന്‌ കമ്മീഷന്‌ അനുകുലമായ വിധി ലഭിക്കാന്‍ അതു സഹാകമാകുമെന്നും വിലയിരുത്തലുണ്ട്‌.

Back  
 
    Rate this news
Feedback
 
ടോണി ബ്ലെയറുടെ ഫ്രഞ്ച്‌ പ്രണയം ബിഹാര്‍ ഗവണ്‍മെന്റ്‌ 4000 പാരാമിലിട്ടറി ഫോഴ്‌സിനേ തേടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇനി ഭാരതീയ വ്യോമസേനയിലെ ക്യാപ്‌റ്റന്‍


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.