Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Wednesday, July 28, 2010 | 09:42:59 PM IST
കൊളംബോ ടെസ്‌റ്റ്‌ സമനിലയില്‍

കൊളംബോ ടെസ്‌റ്റ്‌ സമനിലയില്‍. അഞ്ചാം ദിവസം രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച ശ്രീലങ്ക 3 വിക്കറ്റ്‌ നഷ്‌ടത്തില്‍ 129റണ്‍സ്‌ നേടി. തരംഗ പരവിതാന 34, ദില്‍ഷന്‍ 14, ജയവര്‍ധനെ 5 എന്നിവരാണ്‌ പുറത്തായ ശ്രീലങ്കന്‍ താരങ്ങള്‍. സംഗക്കാര (42നോട്ടൗട്ട്‌), സമരവീര (10നോട്ടൗട്ട്‌).  ശ്രീലങ്ക 129/3 എന്ന നിലയില്‍നില്‍ക്കുമ്പോള്‍ മത്‌സരം സമനിലയായി പ്രഖ്യാപിക്കുകയായിരുന്നു.  ടെസ്‌റ്റ്‌ സമനിലയില്‍ പിരയുന്ന സാഹചര്യത്തില്‍ ഇന്ത്യ ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി.
ബാറ്റ്‌സ്‌മാന്‍മാര്‍ തകര്‍ത്താടിയ കൊളംബോ ടെസ്‌റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍  രണ്ടു ടീമുകളുടെയും മികച്ച ബാറ്റിംഗില്‍നിന്ന്‌ പിറന്നത്‌ 1349 റണ്‍സ്‌. കൊളംബോ ടെസ്‌റ്റ്‌ ബൗളര്‍മാരെ ശരിക്കും വെള്ളംകുടിപ്പിച്ചു. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സിലെ  കൂറ്റന്‍ സ്‌കോറായ 642 ന്‌ എതിരെ ബാറ്റ്‌ വീശിയ ഇന്ത്യ സച്ചിന്റെ ഡബിള്‍ സെഞ്ച്വറിയുടെയും റെയ്‌നയുടെ അരങ്ങേറ്റ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ ആതിഥേയര്‍ക്ക്‌ ചുട്ടമറുപടി സമ്മാനിച്ചു. സ്‌കോര്‍: 707. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 65 റണ്‍സിന്റെ ലീഡ്‌ നേടി.
സച്ചിന്റേത്‌ അഞ്ചാം ഡബിള്‍ സെഞ്ച്വറി. 23 ഫോറും ഒരു സ്‌കിസും ഉള്‍പ്പെടെയാണ്‌ സച്ചിന്‍ ഡബിള്‍ പൂര്‍ത്തിയാക്കിയത്‌.
ഇന്ത്യന്‍ നിരയില്‍ ആദ്യമായി ടെസ്‌റ്റ്‌ മത്‌സരത്തിനിറങ്ങിയ സ്‌റ്റാര്‍ ബാറ്റ്‌സ്‌മാന്‍ സുരേഷ്‌ റെയ്‌ന സെഞ്ച്വറി (120)  നേടി അരങ്ങേറ്റം അവിസ്‌മരണീയമാക്കി. 12 ഫോറും 2 സിക്‌സും ഉള്‍പ്പെടുന്നതാണ്‌ റെയ്‌നയുടെ ഇന്നിംഗ്‌സ്‌. സച്ചിന്‍  മൂന്നാം ദിവസംതന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. സച്ചിന്റേത്‌ നാല്‌പത്തിയെട്ടാമത്തെ സെഞ്ച്വറിയാണ്‌. വീരേന്ദ്രന്‍ സേവാഗിന്‌ ഒരുറണ്‍ അകലെ സെഞ്ച്വറി നഷ്‌ടമായി. ഇന്ത്യയുടെ പുതിയ കണ്ടെത്തലായ ബൗളര്‍ അഭിമന്യു മിഥുന്റെ ബാറ്റിംഗ്‌ പ്രകടനവും (41) ശ്രദ്ധേയമായി. ഒന്‍പതുറണ്‍സ്‌ കൂടി ചേര്‍ക്കാനായിരുന്നെങ്കില്‍ ആദ്യ മത്‌സരത്തില്‍ 50 തികയ്‌ക്കാമായിരുന്നു. ക്യാപ്‌റ്റന്‍ ധോണി 76 റണ്‍സുമായി മികച്ച പിന്തുണനല്‍കി.
അഞ്ചാം ദിവസം 9 ന്‌ 669 എന്ന നിലയില്‍ കളിയാരംഭിച്ച ഇന്ത്യ 38 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ലങ്കന്‍ പേസര്‍ ദില്‍ഹാരോ ഫെര്‍ണാണ്ടോ ഇഷാന്ത്‌ ശര്‍മ്മയെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ്‌ 707ല്‍ അവസാനിച്ചു. മൂന്ന്‌ ടെസ്‌റ്റുകളുടെ പരമ്പരയില്‍ ശ്രീലങ്ക 1 - 0 ന്‌ മുന്നിലാണ്‌. ആഗസ്‌റ്റ്‌ മൂന്നിനാണ്‌ അടുത്ത മത്‌സരം.
സ്‌കോര്‍: മുരളി വിജയ്‌ 58, സെവാഗ്‌ 99, ദ്രാവിഡ്‌ 3, ലക്ഷ്‌മണ്‍ 29, റെയ്‌ന 120, സച്ചിന്‍ 203, ഹര്‍ഭജന്‍ 0, ധോണി 76, അഭിമന്യൂ മിഥുന്‍ 41, ഇഷാന്ത്‌ ശര്‍മ്മ 27, പ്രഗ്യാന്‍ ഓജ 18(നോട്ടൗട്ട്‌ ).

 

 

Back  
 
    Rate this news
Feedback
 
സര്‍വീസ്‌ വെട്ടിക്കുറയ്‌ക്കല്‍: എയര്‍ ഇന്ത്യക്കെതിരേ കേരളം സര്‍വകക്ഷി നീക്കത്തിന്‌ ടോണി ബ്ലെയറുടെ ഫ്രഞ്ച്‌ പ്രണയം ബിഹാര്‍ ഗവണ്‍മെന്റ്‌ 4000 പാരാമിലിട്ടറി ഫോഴ്‌സിനേ തേടി


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.