Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 
Back  

Wednesday, November 18, 2009 IST
കങ്കണയും ഹാഷ്‌മിയും നിരീക്ഷണത്തില്‍

ലഷ്‌കര്‍ ഇ-തോയ്‌ബ ഭീകരന്‍ ഡേവിഡ്‌ ഹെഡ്‌ലിയുമായി ബന്‌ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന്‌ ബോളിവുഡ്‌ താരങ്ങളായ ഇമ്രാന്‍ഹാഷ്‌മിയും കങ്കണാ റാണട്ടും ഇന്റലിജന്‍സ്‌ നിരീക്ഷണത്തില്‍. ഇരുവരെയും അന്വേഷണോദ്യോഗസ്‌ഥര്‍ വിശദമായി ചോദ്യം ചെയ്യുമെന്നാണ്‌ സൂചന. ഹിന്ദിയിലെ ഹോട്ട്‌താരമായ കങ്കണയുമായി ഹെഡ്‌ലിക്ക്‌ അടുത്ത ബന്‌ധമുണ്ടായിരുന്നത്രേ. കങ്കണയ്‌ക്കൊപ്പം ഹെഡ്‌ലി ഡിന്നറില്‍ പങ്കെടുത്തതായും കങ്കണയുടെ ലൊക്കേഷന്‍ സന്ദര്‍ശിക്കുകയും ചെയ്‌തതായാണ്‌ വിവരം.
ഇമ്രാന്‍ ഹാഷ്‌മിയാണ്‌ `വോ ലംഹേ' എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച്‌ കങ്കണയെ ഹെഡ്‌ലിക്കു പരിചയപ്പെടുത്തിയത്‌. പിന്നീട്‌ ഇവര്‍ ജിമ്മില്‍വച്ചും റെസ്‌റ്റോറന്റില്‍വച്ചും പലതവണ കണ്ടു. ബോളിവുഡിലെ ചുംബനവീരനായ ഇമ്രാന്‍ ഹാഷ്‌മിയെ ഹെഡ്‌ലിക്ക്‌ പരിചയപ്പെടുത്തിക്കൊടുത്തത്‌ സംവിധായകന്‍ മഹേഷ്‌ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ടാണ്‌. ഒരു നൈറ്റ്‌ക്ലബില്‍ വെച്ചായിരുന്ന ഇവരുടെ ആദ്യ കൂടിക്കാഴ്‌ച. മഹേഷ്‌ഭട്ടിന്റെ മരുമകനാണ്‌ ഇമ്രാന്‍ ഹാഷ്‌മി. ഹെഡ്‌ലിയുമായി ബന്‌ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‌ രാഹുല്‍ ഭട്ടിനെ അന്വേഷണോദ്യോഗസ്‌ഥര്‍ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ ഹെഡ്‌ലിയുമായി ബന്‌ധമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ രാഹുല്‍ ഭട്ട്‌. ഹെഡ്‌ലിയുടെ ബോളിവുഡ്‌ ബന്‌ധത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്‌. മുംബൈ ഭീകരാക്രമണത്തിനു മുന്‍പുതന്നെ ഹെഡ്‌ലി ബോളിവുഡ്‌ താരങ്ങളുമായി അടുപ്പം തുടങ്ങിയതായാണ്‌ കണ്ടെത്തല്‍. ബോളിവുഡ്‌ താരങ്ങളും ഹെഡ്‌ലിയുമായുള്ള ബന്‌ധത്തെക്കുറിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സിതന്നെ അന്വേഷിക്കും.

Back  
 
    Rate this news
Feedback
 
ഉത്തരവില്‍ ആര്‌ ഒപ്പിടണം? പിആര്‍ഡിയില്‍ തര്‍ക്കം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ രണ്ടു ദിവസം; വോട്ടെണ്ണല്‍ ഒരു ദിവസം കൊളംബോ ടെസ്‌റ്റ്‌ സമനിലയില്‍


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.